Nov 5, 2022

പോലീസ് സീൽ ചെയ്ത ​ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് ദുരൂഹ സാഹചര്യത്തിൽ പൊളിച്ച നിലയിൽ".


തിരുവനന്തപുരം:പോലീസ് സീൽ ചെയ്ത ​ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് ദുരൂഹ സാഹചര്യത്തിൽ പൊളിച്ച നിലയിൽ കണ്ടെത്തി. ഷാരോൺ രാജ് കൊലപാതക കേസിൽ പ്രതിയായ ഗ്രീഷ്മയുടെ വീടിന്റെ പോലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. 

കേസിൽ നിർണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്. ഇതിനിടയിലാണ് പോലീസ് സീൽ ചെയ്ത പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. തമിഴ്നാട് പോലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 
അതേസമയം ഗ്രീഷ്മയെ കഴിഞ്ഞ ദിവസം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. മൂന്ന് പേരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഗ്രീഷ്മയെ കൊലപ്പെടുത്താൻ ഷാരോൺ വിഷം കൊണ്ടുവന്നതാകാനും സാധ്യതയില്ലെയെന്നാണ് കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നത്. ആ മുറിയിൽ എന്ത് നടന്നു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only