Nov 5, 2022

ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ മോഷ്ടിച്ചു; വി ഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തി മുങ്ങി; പൂജാരി പിടിയിൽ .


കാസർക്കോട് ക്ഷേത്രത്തിൽ നിന്ന്
തിരുവാഭരണങ്ങൾ
മോഷ്ടിച്ച സംഭവത്തിൽ
പൂജാരി അറസ്റ്റിൽ. കാസർകോട്
ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി
ക്ഷേത്രത്തിൽ നിന്നാണ് പൂജാരി
തിരുവാഭരണങ്ങൾ മോഷ്ടിച്ചത്.
സംഭവത്തിൽ തിരുവനന്തപുരം ചിന്നപ്പള്ളി
സ്ട്രീറ്റിലെ എസ് ദീപക്കാണ് പിടിയിലായത്.
മോഷ്ടിച്ച അഞ്ചരപ്പവന്റെ ആഭരണങ്ങൾ
വിൽപ്പന നടത്തിയിരുന്നു. ഇവ പൊലീസ്
കണ്ടെടുത്തു.
ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ
പൂജാരിയായി ഇവിടെ ചുമതലയേറ്റത്. മൂന്ന്
ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ
തിരുവാഭരണവുമായി മുങ്ങിയത്.
തിരുവാഭരണത്തിന് പകരം മുക്കുപണ്ടം
വിഗ്രഹത്തിൽ ചാർത്തിയാണ് ഇയാൾ
കടന്നത്. പിന്നാലെ ക്ഷേത്ര
ഭാരവാഹികളുടെ പരാതിയിൽ മഞ്ചേശ്വരം
പൊലീസ് കേസെടുത്തത് അന്വേഷണം
ആരംഭിക്കുകയായിരുന്നു.

അന്നും
ഒക്ടോബർ 27 നാണ് ദീപക് ക്ഷേത്രത്തിലെ
പൂജാരിയായി ചുമതലയേറ്റത്.
തൊട്ടടുത്ത ദിവസങ്ങളിലും ദീപക്
ക്ഷേത്രത്തിൽ പൂജ നടത്തി. 29ന് വൈകീട്ട്
സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി
ടൗണിലേക്കാണെന്നും പറഞ്ഞാണ് ഇയാൾ
ക്ഷേത്രത്തിൽ നിന്ന് മുങ്ങിയത്. പിന്നീട്
തിരിച്ചെത്തിയില്ല. ഫോൺ ഓഫാക്കിയാണ്
ഇയാൾ കടന്നത്. പൂജാരി താമസിക്കുന്ന
വാടക വീട്ടിൽ അന്വേഷിച്ചപ്പോൾ വീട് പൂട്ടിയ
നിലയിലായിരുന്നു.
പിന്നീട് മുൻ പൂജാരി ശ്രീധര ഭട്ടിനെ
പൂജയ്ക്കെത്തിച്ചു. ക്ഷേത്രത്തിലെ
ശ്രീകോവിൽ തുറന്ന് അകത്ത് കയറിയ
ശ്രീധര ഭട്ട് ദേവീ വിഗ്രഹത്തിൽ പുതിയ
ആഭരണങ്ങൾ ചാർത്തിയത് കണ്ട് ക്ഷേത്ര
ഭാരവാഹികളോട് അന്വേഷിച്ചപ്പോഴാണ്
സംശയം തോന്നിയത്. തുടർന്ന് നടത്തിയ
പരിശോധനയിൽ വിഗ്രഹത്തിലുള്ള
ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന്
കണ്ടെത്തുകയായിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only