എറണാകുളം: ചികിത്സയ്‌ക്കായി ജർമ്മനിയിലേക്ക് പോയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ മാസം കേരളത്തിലേക്ക് മടങ്ങും. വ്യാഴാഴ്ചയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുക. ഇന്നലെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നു.
ജർമ്മൻ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ആയിരുന്നു ഉമ്മൻ ചാണ്ടി ചികിത്സ തേടിയത്. തൊണ്ടയിലെ ശസ്ത്രക്രിയയ്‌ക്ക് വേണ്ടിയായിരുന്നു അദ്ദേഹം ജർമ്മനിയിൽ എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. തുടർന്ന് ആശുപത്രിയിൽ വിശ്രമിച്ചുവരികയായിരുന്നു.
ഡിസ്ചാർജ് ആയെങ്കിലും മൂന്ന് ദിവസമെങ്കിലും വിശ്രമിച്ച ശേഷം കേരളത്തിലേക്ക് മടങ്ങിയാൽ മതിയെന്ന് ആയിരുന്നു ഉമ്മൻ ചാണ്ടിയ്‌ക്ക് ലഭിച്ചിരുന്ന നിർദ്ദേശം. ഇതേ തുടർന്നാണ് വ്യാഴാഴ്ചവരെ കാത്തിരിക്കുന്നത്. തൊണ്ടയിലെ ലേസർ ശസ്ത്രക്രിയ്‌ക്ക് ആയിരുന്നു ഉമ്മൻ ചാണ്ടി വിധേയനായത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ചികിത്സയ്‌ക്കായി ഉമ്മൻ ചാണ്ടി ജർമ്മനിയിലേക്ക് പോയത്. അദ്ദേഹത്തോടൊപ്പം മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉണ്ട്
Post a Comment