Nov 15, 2022

റഹ്മാനിയ സ്ക്കൂൾ ഫോർ ഹാൻഡി ക്യാപ്പ്ഡിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു .


കോഴിക്കോട് :

റഹ്മാനിയ സ്ക്കൂൾ ഇസാഫ് ഫൗണ്ടേഷനുമായി സഹകരിച്ച് ശിശുദിനാഘോഷ പരുപാടി സംഘടിപ്പിച്ചു.ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റേകി . ചിത്ര രചന മത്സരം , ശിശുദിന റാലി, പ്രച്ഛന്ന വേഷം മുതലായ പരിപാടികൾ ശ്രദ്ധേയമായി .കോഴിക്കോട് DTPC , (District Tourism Promotion Council ) സെക്രട്ടറി , ശ്രീ : നിഖിൽ ദാസ് അവർകൾ ചടങ്ങിൽ മുഖ്യാതിഥിയായി വന്ന് കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള വിവിധ പദ്ധതികൾ DTPC ജില്ലയിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു . നാഷണൽ ടൂറിസം അവാർഡ് 2018 -2019 കാലയളവിലെ മികച്ച DTPCക്കുള്ള "Hall of Fame" പദവി കരസ്ഥമാക്കിയ കോഴിക്കോട് ഡിടിപിസി യെ ചടങ്ങിൽ ആദരിച്ചു.
പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദമാകുവാൻവേണ്ടിയുള്ള നിർദ്ദേശപത്രിക ചടങ്ങിൽ കുട്ടികൾ സെക്രട്ടറിക്ക് കൈമാറി. റഹ്മാനിയ ഹയർസെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീ :അസീസ് O.K പരിപാടി ഉദ്ഘാടനം ചെയ്തു . സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി : ഖമറുലൈല M.V അധ്യക്ഷസ്ഥാനം അലങ്കരിച്ചു. .ഇസാഫ് ഫൌണ്ടേഷൻ പ്രതിനിധി ശ്രീ : സബിൻ .K , ശ്രീമതി : ഹബീബ E.N, (P T A ) എന്നിവർചടങ്ങിന്ആശംസകൾ അർപ്പിച്ചു : അഹമ്മദ്‌കുട്ടി പി.സി ( Staff സ്ക്രെട്ടറി) ചടങ്ങിന് സ്വാഗതം പറയുകയും പരിപാടിയുടെ കൺവീനർ ശ്രീമതി : സഫിയ .കെ ചടങ്ങിൽ നന്ദി പ്രകടനം നടത്തുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only