Nov 5, 2022

ആനയാംകുന്ന് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.


മുക്കം :
2003 SSLC ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. വിജയികൾക്ക്  മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും
IZA GROUP OF COSMETIC RESEARCH PVT. Ltd നൽകിയ
പ്രോത്സാഹന സമ്മാനങ്ങളും
4u food productsനൽകിയ രണ്ടാം സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

സഹപാഠികളുടെ കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തിരുന്നു. അലുംനി അസോസിയേഷൻ പ്രസിഡന്റ് ശിഹാബ് ചേപ്പാലി അധ്യക്ഷനായി 2003ബാച്ച് സ്കൂൾ ലീഡർ അഷ്‌കർ, അസോസിയേഷൻ ഭാരവാഹികളായ ജാഫർ മുരിങ്ങംപുറായി തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ഷംന സ്വാഗതവും ജമാൽ നന്ദിയും പറഞ്ഞു.
ഷമീറ, നിസാർ ഒ എം, ജസ്‌ന, മെഹബൂബ് നോർത്ത് കാരശ്ശേരി, ഹനീഫ, ഫാത്തിമ, മുനീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only