Nov 25, 2022

നാല് സ്ത്രീകൾ യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു .


പഞ്ചാബ്: കാറിൽ 

നാല് സ്ത്രീകൾ ജോലി കഴിഞ്ഞു 
മടങ്ങുകയായിരുന്ന 
ഫാക്ടറി തൊഴിലാളിയെ 
റോഡിൽ തടഞ്ഞു നിർത്തി വിലാസം ചോദിക്കുവാനെന്ന വ്യാജേന തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്. 
പഞ്ചാബിലെ ജലന്ധറിലെ ലെതർ കോംപ്ലക്സ് റോഡിലാണ് സംഭവം നടന്നത് . 22 നും 23 നും ഇടയിൽ പ്രായമുള്ള നാല് സ്ത്രീകളാണ് യുവാവിനെ കാറിൽ കയറ്റി കൂട്ട ബലാത്സംഗം ചെയ്തത്. മേൽവിലാസം പറഞ്ഞു 
കൊടുക്കുന്നതിനിടയിൽ സ്ത്രീകൾ തന്നെ 
അബോധാവസ്ഥയിലാക്കി 
തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് 
യുവാവ് പറഞ്ഞു. 

രാത്രി മുഴുവൻ നാല് സ്ത്രീകളും ചേർന്ന് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് ഇയാൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പിന്നീട് അവശനിലയിലായ യുവാവിനെ റോഡിൽ ഉപേക്ഷിച്ച് യുവതികൾ സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം യുവാവ് 
മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only