കൂടരഞ്ഞി:ആതുര സേവന രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയം ഉള്ള മുക്കം ധർമ്മഗിരി സെൻറ് ജോസഫ് ഹോസ്പിറ്റലിന്റെ ഭാഗമായ സെന്റ് ജോസഫ് ക്ലിനിക് കൂടരഞ്ഞിയിൽ പ്രവർത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട മാർ റെമിജിയോസ് ഇഞ്ചനാനിയിൽ താമരശ്ശേരി രൂപതാ ബിഷപ്പ് ആശിർവാദകർമ്മം നിർവ്വഹിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ ലിന്റോ ജോസഫ് ക്ലിനിക് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഡാലിയ എം എസ് ജെ (അഡ്മിനിസ്ട്രേറ്റർ സെന്റ് ജോസഫ് ഹോസ്പിറ്റൽ മുക്കം) സ്വാഗതം ആശംസിച്ചു. റവ. സി. ഷീല (പ്രൊവിൻഷ്യൽ സുപ്പീരിയർ സെന്റ് തോമസ് പ്രൊവിൻസ് കോഴിക്കോട്), ഫാദർ ജോൺ ഒറവുങ്കര (വികാരി ജനറൽ താമരശ്ശേരി രൂപത), ആദർശ് ജോസഫ് (കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്), ഫാദർ തോമസ് നാഗപറമ്പിൽ (ഫോറോനാ വികാരി), ശ്രീമതി മേരി തങ്കച്ചൻ (വൈസ് പ്രസിഡന്റ് കൂടരഞ്ഞി , ഡോ. അശോക് കുമാർ കെ കെ ( ഫിസിഷ്യൻ ധർമ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റൽ), ശ്രീ. വി എസ് രവീന്ദ്രൻ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ), ശ്രീ. മുഹമ്മദ് പതിപറമ്പിൽ (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കൂടരഞ്ഞി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിസ്റ്റർ ലില്ലി തെരേസ (സുപ്പീരിയർ അൽഫോൻസാ കോൺവെൻറ്)നന്ദി പറഞ്ഞു. ഉദ്ഘാടനതോട നുബന്ധിച്ചു നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് റവ. ഫാ. റോയി തേക്കുംകാട്ടിൽ (ഇടവക വികാരി കൂടരഞ്ഞി ഉദ്ഘാടനം ചെയ്തു). ക്യാമ്പിൽ വിദഗ്ധരായ ഡോക്ടർ മാരുടെ സേവനം ലഭ്യമായിരുന്നു.
Post a Comment