താമരശ്ശേരി : ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ആരാധകർ ഉയർത്തുന്ന പ്രചാരണബാനറുകളും ബോർഡുകളും കട്ടൗട്ടുകളും വൈദ്യുതലൈനുകളിൽനിന്ന് അപകടത്തിന് കാരണമാകാത്ത രീതിയിൽ ആയിരിക്കണമെന്നത് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്ന് കെ.എസ്.ഇ.ബി. നിർദേശിച്ചു.
താമരശ്ശേരിയിൽ ചേർന്ന വൈദ്യുതിസുരക്ഷ സംബന്ധിച്ച അവലോകനയോഗമാണ് ബാനറുകളും കട്ടൗട്ടുകളും ലൈനുകൾക്ക് സമീപത്തും മുകളിലായും മറ്റും കെട്ടിയത് സംബന്ധിച്ച് ആശങ്ക ശ്രദ്ധയിൽപ്പെടുത്തിയത്. ലോകകപ്പ് മത്സരങ്ങൾ കാണുന്നതിന് പ്രത്യേകം കേന്ദ്രങ്ങൾ സജ്ജീകരിക്കുന്ന ഇടങ്ങളിലേക്ക് വൈദ്യുതിയെടുക്കുന്നത് അനുമതിയോടെയും സുരക്ഷിതവുമാണെന്നും ഉറപ്പാക്കണമെന്ന് താമരശ്ശേരി ഇലക്‌ട്രിക്കൽ സബ്ഡിവിഷൻ സേഫ്റ്റി ഓഫീസർ അറിയിച്ചു.
Post a Comment