ഇന്ന് വൃശ്ചികം ഒന്ന് ശബരിമല മണ്ഡലകാലത്തിന് തുടക്കം. പുലർച്ചെ മൂന്നു മണിക്കാണ് നട തുറന്നു. പുതിയതായി സ്ഥാനമേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നു ദീപം തെളിച്ചത്. നട തുറന്നത് മുതൽ ദർശനത്തിനായി തീർഥാടകരുടെ നീണ്ട നിരയാണ്. വ്യശ്ചികം ഒന്നായതിനാൽ തിരക്ക് വർധിക്കാനാണ് സാധ്യത.
തിരക്ക് വർധിച്ച സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു എസ്പിയുടെയും 12 ഡി വൈ എസ് പി മാരുടെയും ന്നേതൃത്വത്തിൽ 980 പോലീസുകാരെയാണ് ആദ്യ ഘട്ടത്തിൽ വിന്യസിച്ചിരിക്കുന്നത്.
ഇന്നലെ നട തുറന്നതിന് പിന്നാലെ കനത്ത മഴ പെയ്തതോടെ അടിയന്തര സാഹചര്യം നേരിടുന്നതിനായി ദുരന്ത നിവാരണ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സത്രം - പുല്ലുമേട് - സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ ഇന്ന് മുതൽ ഭക്തരെ കടത്തി വിടും.
ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും തീർത്ഥാടന പാതയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബർത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ആളുകളാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിങ്ങിലൂടെയും തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തും.
Post a Comment