മുക്കം: "കാത്തുവെക്കാം സൗഹൃദ കേരളം" എന്ന പ്രമേയത്തിൽ ഐ.എസ്.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സന്ദേശ പ്രചരണ യാത്രയുടെ കോഴിക്കോട് സൗത്ത് ജില്ലാ ഉദ്ഘാടനം മുക്കത്ത് കെ.എൻ.എം. സൗത്ത് ജില്ലാ സെക്രട്ടറി പി.സി. അബ്ദുറഹ്മാൻ നിർവ്വഹിച്ചു. ഐ.എസ്.എം. കോഴിക്കോട് സൗത്ത് ജില്ല പ്രസിഡൻ്റ് ഇഖ്ബാൽ സുല്ലമി അധ്യക്ഷത വഹിച്ചു. റാഫി രാമനാട്ടുകര, ഷമീം പന്നിക്കോട്, ഷമീർ കൊടിയത്തൂർ, അബ്ദുസ്സലാം ഒളവണ്ണ, പി. അബ്ദുൽ മജീദ് മദനി, ജാസിർ നന്മണ്ട, ആസാദ് മാസ്റ്റർ കൂളിമാട്, സാജിർ ഫാറൂഖി, അബൂബക്കർ പുത്തൂർ, ഇൽയാസ് പാലത്ത് എന്നിവർ പ്രസംഗിച്ചു.
Post a Comment