ദോഹ: ഫിഫ ലോകകപ്പിന് ഖത്തറിൽ വർണാഭമായ തുടക്കം. ആതിഥേയരായ ഖത്തറും ദക്ഷിണഅമേരിക്കൻ ശക്തികളായ ഇക്വഡോറും തമ്മിലുള്ള ആദ്യ മത്സരത്തോടെ കളിത്തട്ടുണർന്നു. പതിനഞ്ചാം മിനിട്ടിൽ പെനാൽറ്റി കിക്കിലൂടെ എന്നർ വലൻസിയ ഇക്വഡോറിനെ മുന്നിലെത്തിച്ചു.
മത്സരത്തിന്‍റെ തുടക്കത്തിൽതന്നെ ഇക്വഡോർ എന്നർ വലൻസിയയിലൂടെ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും വാർ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ ഗോളല്ലെന്ന് വ്യക്തമായി. ഓഫ് സൈഡാണെന്നാണ് പരിശോധനയിൽ വ്യക്തമായത്.
മത്സരത്തിൽ തുടക്കംമുതൽ നിരന്തരം ഇരമ്പിയാർത്തുകൊണ്ടാണ് ഇക്വഡോർ ആക്രമണം അഴിച്ചുവിട്ടത്. പലപ്പോഴും ഇക്വഡോർ ആക്രമണത്തിന് മുന്നിൽ എന്തുചെയ്യണമെന്നറിയാതെ ഖത്തർ പ്രതിരോധം ചിതറിപ്പോകുന്നത് കാണാമായിരുന്നു.
ലാറ്റിനമേരിക്കൻ ടീം തങ്ങളുടെ പരിചയസമ്പത്ത് കളിക്കളത്തിൽ കാണിച്ചു. ആദ്യ 10 മിനിറ്റിനുള്ളിൽ അവർ മത്സരത്തിൽ ശക്തമായ മേധാവിത്വം പുലർത്തി.
ഇന്നത്തെ ഗോളോടെ ഫിഫ ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന നേട്ടവും എന്നർ വലൻസിയ സ്വന്തമാക്കി. ഇന്നത്തെ ഗോളോടെ വലൻസിയയുടെ ലോകകപ്പ് ഗോൾ നേട്ടം നാലായി.
Post a Comment