കൂടരഞ്ഞി : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാം ഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആരംഭിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി. മേരി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. സീന ബിജു, കൂമ്പാറ വെറ്ററിനറി സർജൻ ഡോ. ഡിജേഷ് ഉണ്ണികൃഷ്ണൻ ,കക്കാടംപൊയിൽ വെറ്ററിനറി സർജൻ ഡോ. അഞ്ജലി , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ജെസ്വിൻ തോമസ്, ജാബിർ അലി, ക്ഷീരസംഘം പ്രസിഡണ്ടുമാരായ ശ്രീ ജോർജ് പുലക്കുടി .ശ്രീ അലക്സ് പുതുപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. നവംബർ 14 മുതൽ ഡിസംബർ 8 വരെയാണ് വാക്സിനേഷൻ നടക്കുക
Post a Comment