കൂടരഞ്ഞി: താഴെ കൂടരഞ്ഞി കുറുന്താനത്ത് ഏലിക്കുട്ടി ടീച്ചർ തന്റെ പ്രായം എൺപതിനോട് അടുക്കുമ്പോഴും കൃഷി മേഖലയിൽ സജീവസാന്നിധ്യമായി മാറിക്കൊണ്ട് നാട്ടുകാരുടെ ഇടയിൽ ശ്രദ്ധേയമാകുന്നു. തന്റെ ജൈവകൃഷി ഇടങ്ങളിൽ നട്ടുവളർത്തിയ പച്ചക്കറികൃഷി നൂറുശതമാനവും ഫലസമൃദ്ധിയിൽ എത്തിക്കഴിഞ്ഞു. കൂടാതെ വാഴകൃഷി ചേന, ചേമ്പ്, കപ്പ, ഇഞ്ചി തുടങ്ങി പലയിനം ഉൽപ്പന്നങ്ങളും ഈ റിട്ടയേർഡ് അധ്യാപകയുടെ കൃഷിയിനങ്ങളിൽ പെടുന്നു. ജൈവവളം മാത്രം ഉപയോഗിച്ചുകൊണ്ടുള്ള കൃഷി രീതിയാണ് ടീച്ചറിന്റേത്. രാവിലെയും വൈകുന്നേരങ്ങളിലും പൂർണമായും കൃഷിപ്പണികളിൽ ഏർപ്പെടുകയാണ് ഏലിക്കുട്ടി ടീച്ചർ. പൂച്ചെടി പരിപാലനത്തിനും കോഴി വളർത്തലിലും ടീച്ചർ ഇതിനിടയിലും സമയം കണ്ടെത്തുന്നു. കർമ്മം കൊണ്ട് അധ്യാപിക ആണെങ്കിലും മനസ്സുകൊണ്ട് ചെറുപ്പം മുതലേ ഒരു കർഷക ആയിരുന്നു ഏലിക്കുട്ടി ടീച്ചർ. കൃഷികാര്യങ്ങളിൽ സഹായിയായ ജിനോയ് തെക്കനാട്ടിനെയും കൂട്ടി അതിവിപുലമായ രീതിയിൽ കൃഷി രംഗത്തേക്ക് ചുവടെ വയ്ക്കാൻ ആഗ്രഹിച്ചിരിക്കുകയാണ് ഈ 78കാരി ഏലിക്കുട്ടി ടീച്ചർ
Post a Comment