പീടികപ്പാറ: ഇന്നലെ രാത്രി മരത്തോട്- പീടികപ്പാറ -കോനൂർക്കണ്ടി കാട്ടാന ഇറങ്ങി നിറയെ വാഹനങ്ങളും സഞ്ചാരികളും യാത്ര ചെയ്യുന്ന തോട്ടുമുക്കം- പീടികപ്പാറ റോഡിൽ പീടികപ്പാറ അങ്ങാടിക്കടുത്ത് വരെ ആന എത്തുകയും നിരവധി വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു .കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടുകാരുടെ ആശങ്ക പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ കാട്ടാന ഇറങ്ങുന്ന സ്ഥലം സൗര വേലി സ്ഥാപിക്കാനുള്ള നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കും, ഉടൻ പ്രവർത്തനം ആരംഭിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സ്ഥലം എം. എൽ എ ശ്രീ.ലിന്റോ ജോസഫ് തുടങ്ങിയവരുടെ ശ്രമഫലമായി തുകയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് അതിർത്തിയായ 3 കിലോമീറ്റർ ഈ വർഷം താന്നെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി കഴിഞ്ഞു. അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടാക്കും.
സംഭവസ്ഥലംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വാർഡ് മെമ്പർ ബിന്ദു ജയൻ, നാട്ടുകാരായ ഒ എ. സോമൻ, സുരേഷ്, ഉണ്ണി വട്ടക്കാവിൽ,ജോസ്, തുടങ്ങിയവർ സന്ദർശിച്ചു.
Post a Comment