പി.എം.എ.വൈ (നഗരം) - ലൈഫ് പദ്ധതി പ്രകാരം മുക്കം നഗരസഭയിൽ 42 വീടുകൾക്ക് കൂടി അനുമതി ലഭിച്ചു. ലൈഫ് ലിസ്റ്റിൽ ഉൾപ്പെടവർക്കാണ് 4 ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതു കൂടി ഉൾപ്പെടെ ഇതുവരെ 694 വീടുകൾക്കാണ് ധനസഹായം അനുവദിച്ചത്. ഇതിൽ 575 വീടുകളുടെ നിർമ്മാണം ഇതിനകം പൂർത്തീകരിച്ചു.
4 ലക്ഷം രൂപ സഹായം കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ 28000 രൂപ കൂടി ഓരോ ഗുണഭോക്താവിനും ലഭിക്കും.
മുക്കം EMS ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഏഴും എട്ടും DPR കളിലെ ഗുണഭോക്തൃ സംഗമം നഗരസഭാ ചെയർമാൻ പി.ടി ബാബു ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ അദ്ധ്യക്ഷനായി. കൗൺസിലർമാരായ മധു മാസ്റ്റർ, ശിവശങ്കരൻ , സാറ കൂടാരം എന്നിവർ സംസാരിച്ചു. ശ്രീ അബ്ദുൽ നിസാർ , ഷറഫുന്നിസ, പ്രിയ, രശ്മി എന്നിവർ നേതൃത്വം നൽകി
Post a Comment