Nov 3, 2022

ദാമ്പത്യ കലഹം പരിഹരിക്കാനെത്തി; യുവതിയുമായി 'കറക്കം'; എസ്ഐക്ക് സസ്പെൻഷൻ.

ദാമ്പത്യ കലഹം പരിഹരിക്കാനെത്തിയ പൊലീസുകാരൻ ഭാര്യയുമായി ' കറങ്ങി' നടക്കുകയാണെന്നും കുടുംബ ബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. കൽപ്പറ്റ എസ്ഐ അബ്ദുൽ സമദിനെതിരെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവദൂഷ്യത്തിനും നടപടി. വകുപ്പ്തല അന്വേഷണത്തിനും ഉത്തരവിട്ടതായി ഡിഐജി വ്യക്തമാക്കി.

ആരോപണ വിധേയനായ എസ്ഐ എടച്ചേരിയിൽ ആയിരിക്കുമ്പോഴാണ് സംഭവം തുടങ്ങിയതെന്നും കുടുംബ കലഹം പരിഹരിക്കാനെത്തിയ ഇദ്ദേഹം യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നുവെന്നും വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇത് ചോദ്യം ചെയ്ത തന്നെ ദേഹോപദ്രവം ഏൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ ഭർത്താവ് പരാതിയിൽ പറയുന്നു. തുടർന്ന് അന്വേഷണ വിധേയമായി അബ്ദുൽ സമദിനെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പക്ഷേ ഭീഷണിയും മറ്റ് പ്രവർത്തനങ്ങളും തുടരുകയാണെന്ന പരാതിയിലാണ് നടപടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only