തിരുവമ്പാടി: എന്റെ തിരുവമ്പാടി വാർത്ത ഫലം കണ്ടു കോഴിക്കോട്ടേക്ക് രാത്രി രണ്ടു പുതിയ സ്വകാര്യ ബസ്സുകൾ ഓടിത്തുടങ്ങി.
രാത്രി 7 15 നും, 8.10 നുമാണ് കോഴിക്കോട് ഭാഗത്തേക്ക് സർവീസ് ആരംഭിച്ചത്.
ലോക്ക്ഡൗണിന് മുമ്പ് വരെ തിരുവമ്പാടിയിൽ നിന്നും തൊടുപുഴ, കോട്ടയം, എരുമേലി ഭാഗത്തേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ ഉണ്ടായിരുന്നു ഈ സർവീസുകൾ ഇപ്പോഴും സർവ്വീസ് പുനരാരംഭിച്ചിട്ടില്ല.
മലയോര മേഖലകളിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ ഉള്ളത് തെക്ക് ഭാഗങ്ങളിൽ ഉളളവരാണ് രാത്രി സർവീസുകൾ ഇവർക്ക് ഒരു ആശ്വാസകരമായിരുന്നു.
രാത്രി സർവീസുകൾ തിരുവമ്പാടി സബ് ഡിപ്പോയുടെ കീഴിലുള്ളത് വെട്ടിക്കുറച്ചതാണ് നാട്ടുകാർക്ക് വിനയായത്.
അതേസമയം തിരുവമ്പാടിയിൽ നിന്നും വയനാട്, കണ്ണൂർ, പാലക്കാട് ഭാഗങ്ങളിലേക്ക് രാവിലെയുള്ള ദീർഘദൂര സർവീസുകളെല്ലാം നിലച്ച അവസ്ഥയിലാണ്.
നിർത്തലാക്കിയ സർവീസുകൾ എല്ലാം പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment