Nov 18, 2022

മോഷണം നടത്തിയ സ്ഥാപനത്തിൽ നാല് ദിവസത്തിന് ശേഷം വീണ്ടും മോഷണത്തിനെത്തി. കാരശ്ശേരി സ്വദേശിയായ പ്രതി പിടിയിൽ


മുക്കം: റിപ്പയറിങ് സെന്ററിൽനിന്ന് മോട്ടോറുകൾ മോഷണം പോയ കേസിൽ പ്രതി പിടിയിൽ. കുമാരനെല്ലൂർ സ്വദേശി സജിയെയാണ് (42) മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കം പി.സി റോഡിൽ സിനിമാശാലക്കുസമീപം പ്രവർത്തിക്കുന്ന മലബാർ ഏജൻസിയിൽ നന്നാക്കാനായി ക്രഷറിൽ നിന്നെത്തിച്ച മോട്ടോറുകളാണ് ഇയാൾ രണ്ട് ദിവസങ്ങളിലായി കവർന്നത്.
കഴിഞ്ഞ 11ന് മോട്ടോർ കളവുപോയതിനെ തുടർന്ന് സ്ഥാപനമുടമയും പൊലീസും നിരീക്ഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് 15ന് പുലർച്ച ഇയാൾ വീണ്ടുമെത്തി സ്ഥാപനത്തിൽനിന്ന് മോട്ടോർ മോഷ്ടിച്ച് തൊട്ടടുത്ത സ്ഥലത്തേക്ക് മാറ്റിവെച്ചശേഷം ഉച്ചയോടെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചു.സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ്, എസ്.ഐ മനോജ് കുമാർ, എ.എസ്.ഐ ജോയ് തോമസ്, സി.പി.ഒ റഷീദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only