2024 മാർച്ച് മാസത്തോടെ എല്ലാ ഗ്രാമീണഭവനങ്ങളിലും ശുദ്ധ ജലമെത്തിക്കുന്ന ജലജീവൻ മിഷന്റെ മൂന്നാം തിരുവമ്പാടി മണ്ഡലതല അവലോകനയോഗം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. മണ്ഡലത്തിൽ പൊതുവിലും ഓരോ പഞ്ചായത്തിലെയും ജലജീവൻ പദ്ധതി പ്രവർത്തനങ്ങൾ യോഗം വിശദമായി വിലയിരുത്തി. കാരശ്ശേരി, തിരുവമ്പാടി, കൊടിയത്തൂർ പഞ്ചായത്തുകളിൽ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. പുതുപ്പാടി, കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളിൽ ഡിസംബർ 5 ന് ശേഷം പ്രവൃത്തി ആരംഭിക്കും. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ KWA ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത് വാർഡ് മെമ്പർമാരെ കൂടി പങ്കാളികളാക്കും. സഹായസംഘടനകൾ പഞ്ചായത്തുമായി സഹകരിച്ച് പ്രവർത്തിക്കണം. ഒരു പഞ്ചായത്തിൽ രണ്ടു ജലജീവൻ വളന്റിയർമാരെ KWA നിയമിക്കും. ഇവരുടെ മേൽനോട്ടം KWA AE ക്കു കീഴിലായിരിക്കും. അടുത്ത അവലോകനയോഗം ജനുവരി 7 ന് പുതുപ്പാടി പഞ്ചായത്തിൽ വെച്ചു നടത്താൻ തീരുമാനിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ലിന്റോ ജോസഫ് MLA ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബീന തങ്കച്ചൻ, അലക്സ് തോമസ്, VP സ്മിത, കൂടരഞ്ഞി വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ KWA ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Post a Comment