മുക്കം :
കാരമൂല സ്വലാഹ് പബ്ലിക് സ്കൂൾ
വിദ്യാർഥികൾ
ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി
സ്വരൂപിച്ച ഫണ്ട്, നവംബർ 14 ശിശുദിനത്തിൽ
പിടിഎ പ്രസിഡണ്ട് പി.മുസീർ യൂസഫിന്റെ
അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച്,
സുരക്ഷാ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി
സോണൽ കമ്മറ്റി ചെയർമാൻ ബഹുമാനപ്പെട്ട
ലിന്റോ ജോസഫ് എംഎൽഎക്ക് സ്കൂൾ
ലീഡർ മുഹമ്മദ് ഹാദി കൈമാറി.
വിദ്യാർഥികളിൽ ജീവകാരുണ്യ
പ്രവർത്തനത്തിന്റെ സന്ദേശം എത്തിച്ച സ്കൂൾ
മാനേജ്മെന്റിനെയും രക്ഷിതാക്കളെയും ഫണ്ട്
ഏറ്റുവാങ്ങിക്കൊണ്ട് ലിന്റോ ജോസഫ്
എംഎൽഎ അഭിനന്ദിച്ചു.
പ്രിൻസിപ്പാൾം സക്കീന
കെ എച്ച്, സുരക്ഷാ കൺവീനർ ഗിരീഷ്
അസീസ്,ഷാനവാസ് എന്നിവർ സംസാരിച്ചു.
സ്കൂൾ മാനേജർ സി.കെ. ബീരാൻ കുട്ടി
സ്വാഗതവും, കെ. ഷബ്ന നന്ദിയും പറഞ്ഞു.
കുട്ടികൾ ചാച്ചാജിയുടെ വേഷത്തിലാണ്
ചടങ്ങിൽ പങ്കെടുത്തത് തുടർന്ന് മുഴുവൻ
വിദ്യാർഥികളും അധ്യാപകന്മാരും കീഴുപറമ്പ്
അന്ധ അഗതി മന്ദിരത്തിലെ
അന്തേവാസികളുടെ കൂടെ
ഉച്ച ഭക്ഷണം കഴിച്ചു കളിയും പാട്ടുമായി
ചെലവഴിച്ചു.
വൈകുന്നേരം വരെ
Post a Comment