നവംബർ 14 മുതൽ ആരംഭിക്കുന്ന മുക്കം സ്കൂൾ കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഇൻഫെന്റ് ജീസസ് സ്കൂൾ,സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലൂടെ കടന്ന് സേക്രട്ട് ഹാർട്ട് സ്കൂളിൽ തന്നെ അവസാനിച്ചു.
1000ഓളം കുട്ടികൾ അണിനിരന്ന കലാജാഥ വിവിധ കലാരൂപങ്ങൾ കൊണ്ടും . വിവിധ പ്രദർശനവർണങ്ങളാലും നിറഞ്ഞു നിന്നു.7000 ത്തോളം വരുന്ന കലാപ്രതിഭകൾക്ക് സ്വാഗതം ഏകികൊണ്ട് ഇറങ്ങിയ ഘോഷയാത്രയിൽ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ എ അബ്ദുറഹിമാൻ, മുക്കം എ ഈ ഓ ഓംകാരനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ,കെ എം മുഹമ്മദാലി, ജനറൽ കൺവീനർ അഗസ്റ്റിൻ മഠത്തിപറമ്പിൽ, കൺവീനർമാരായ സജി തോമസ്, സിസ്റ്റർ സാങ്റ്റ മരിയ കെ കെ ദിവാകരൻ എന്നിവർ നേതൃത്വം നൽകി.
Post a Comment