തിരുവമ്പാടി: ദേശീയ ഗ്രാമിണ ശുദ്ധജല പദ്ധതിയായ ജൽജീവൻ പദ്ധതി പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗാർഹിക കണക്ഷൻ നൽകുന്ന പ്രവ്യത്തി താഴെ തിരുവമ്പാടി വാർഡിലെ പാതിരാമണ്ണ് പ്രദേശത്ത് വെച്ച് ഗ്രാമ വണ്മായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തിലെ 6000 ത്തോളം വിടുകളിൽ ശുദ്ധജലമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് 60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ വാട്ടർ ടാങ്ക് പണിയുന്നതിന് നാൽപതുമേനിയിൽ 25 സെന്റ് സ്ഥലം ഗ്രാമ പഞ്ചായത്ത് വിലക്ക് വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഇവിടെ നിന്നാണ് ഗ്രാമ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങൾ ഒഴികെയുള്ള വാർഡുകളിലേക്ക് ശുദ്ധജലമെത്തിക്കുക.
ഉയർന്ന പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കാൻ ബൂസ്റ്റർ സിസ്റ്റവും നടപ്പാക്കും. ഒമ്പത് മാസം കൊണ്ട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുകയാണ് ലക്ഷ്യം.
പരിപാടിയിൽ കെ എ അബ്ദുറഹിമാൻ , ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ, മുഹമ്മദലി കെ.എം, കെ.എം ഷൗക്കത്തലി, ഷൈനി ബെന്നി, മഞ്ജു ഷിബിൻ, റെനി ഷാബു, അപ്പു കോട്ടയിൽ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ സലിം, രാധമണി, ലിസി സണ്ണി തുടങ്ങിയവർ സംസാരിച്ചു.
Post a Comment