എറണാകുളം: കോതമംഗലത്ത് നിയമം തെറ്റിച്ച് കെഎസ്ആര്‍ടിസി ബസിന്റെ കല്യാണ യാത്ര. അടിമാലിയിലേക്ക് പോയ കല്ല്യാണ ബസാണ് പറക്കും തളികയെ അനുകരിച്ച് ചെടികളും മരങ്ങളും ഉപയോഗിച്ച് അലങ്കരിച്ച് യാത്ര നടത്തിയത്. കെഎസ്ആര്‍ടിസി എന്നത് മറച്ച് താമരാക്ഷന്‍പിള്ള എന്ന് പേര് മാറ്റിയാണ് യാത്ര. ബസില്‍ കൊടി വീശി ഫുട്‌ബോള്‍ ആരാധകരുടെ ആഘോഷവും ഉണ്ട്.കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്ല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. മോട്ടോര്‍ വാഹന വകുപ്പിന് ദൃശ്യങ്ങള്‍ കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.ബസിനും ഡ്രൈവര്‍ക്കുമെതിരെ നടപടിയെടുത്തേക്കും. സാധാരണ ഗതിയില്‍ ഞായറാഴ്ച്ച ദിവസങ്ങളില്‍ ബസ് വിവാഹം ഉള്‍പ്പെടെയുള്ളവയ്ക്ക് വേണ്ടി സര്‍വ്വീസ് നടത്തുന്നതില്‍ നിയമതടസമില്ല. എന്നാല്‍ ഒരു തരത്തിലും ബസിന്റെ ബോര്‍ഡ് മറക്കുകയോ അലങ്കാരപ്പണി ചെയ്യുന്നതിനോ അനുമതിയില്ല
Post a Comment