തിരുവമ്പാടി : കാൽപ്പന്തുകളിയുടെ തട്ടകമായ തിരുവമ്പാടി ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കുന്നത് വർഷങ്ങൾക്കുമുമ്പ് പൂട്ടിയ ഹാരിസൺ സിനിമാതിയേറ്ററിൽ ബിഗ് സ്‌ക്രീൻ ഒരുക്കി. കോവിഡ് മഹാമാരിയെത്തുടർന്ന് പൂട്ടിയ തിയേറ്റർ ലോകകപ്പ് മത്സരം തീരുന്നതുവരെ ഫുട്ബോൾ കൊട്ടകയായിത്തുടരും.
കോസ്മോസ് സ്പോർട്സ് ക്ലബ്ബാണ് സംഘാടകർ.തത്സമയ സംപ്രേഷണത്തിന് സൗജന്യമായാണ് ഉടമ പി.ടി. ഹാരിസ് തിയേറ്റർ വിട്ടുനൽകിയിരിക്കുന്നത്. ടിക്കറ്റൊന്നുമില്ലാതെ സംഭാവനമാത്രം സ്വീകരിച്ചാണ് പ്രദർശനം. ലോകകപ്പിനെ വരവേറ്റ് ഞായറാഴ്ച വൈകീട്ട് നാലിന് യു.സി. മുക്കിൽനിന്ന് റോഡ്ഷോ ആരംഭിക്കും. ജനപ്രതിനിധികളും കായികപ്രേമികളും അണിനിരക്കും. പോലീസ് ഇൻസ്പെക്ടർ കെ. സുമിത്ത്കുമാർ ഫ്ലാഗ്ഓഫ് ചെയ്യും. വൺ മില്യൺ ഗോൾ കാമ്പയിൻ സമാപനപരിപാടിയും ഇതോടനുബന്ധിച്ച് നടക്കും. ഇലഞ്ഞിക്കൽ സൗപർണിക ലൈബ്രറിയും ക്ലബ്ബ്ഹാളിൽ ബിഗ് സ്‌കീൻ സൗകര്യമൊരുക്കിയിട്ടുണ്ട്
Post a Comment