മുക്കം നഗരസഭാ പരിധിയിൽ നിന്നുള്ള കർഷകർ തിരുവമ്പാടി ഫാം ടൂർ സർക്യൂട്ട് സന്ദർശിച്ചു.
മുക്കം കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മയുടെ സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനയാത്രയുടെ ഭാഗമായായിരുന്നു സന്ദർശനം.
കൃഷി ഓഫീസർ ടിൻസിയുടെ നേതൃത്വത്തിൽ 45 അംഗ സംഘമാണ് തിരുവമ്പാടിയിലെ പുരയിടത്തിൽ ഗോട്ട് ഫാം, മലബാർ എഗർ ഫാം, ലേക്ക് വ്യൂ വില്ല, സിജോ കണ്ടത്തിൻതൊടികയുടെ നേഴ്സറി, ഡൊമിനിക് മണ്ണു ക്കുശുമ്പിലിന്റെ കാർമൽ ഫാം, കർഷകശ്രീ സാബു തറക്കുന്നേലിന്റെ അഗ്രി ഫാം, അക്വാ പെറ്റ്സ് ഇൻറർനാഷണൽ, ബി.എം ഫുഡ്സ് എന്നിവ സന്ദർശിച്ച് കർഷകരുമായി സംവദിച്ചത്
Post a Comment