മുക്കം: കാരശ്ശേരി പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ കൂട്ടുത്തരവാദിത്വം നഷ്ടപെട്ട് പരസ്പരം പോരടിച്ച് വികസനത്തിന് തടസ്സം നിൽക്കുന്ന ഭരണ സമിതി രാജി വെക്കണമെന്ന് LDF പാർലമെന്ററി പാർട്ടി ആവശ്യപെട്ടു. തൊഴിലുപ്പ് പദ്ധതിയിൽ സ്പില്ലോ വറായ 11 റോഡുകളിൽ അടിയന്തിരമായ് ചെയ്യേണ്ട രണ്ട് റോഡുകൾ നൽക്കാൻ ബ്ലോക്ക് പഞ്ചായത്ത് ആവശ്യപെട്ടതുമായ് ബന്ധപെട്ട അജണ്ടയിലാണ് ഭരണ സമിതിയിലെ UDF വെൽഫയർ പാർട്ടി അംഗങ്ങൾ തമ്മിൽ കടുത്ത വാക്ക് പോര് നടന്നത്. ഒരു റോഡ് LDF മെമ്പർമാരുടെ വാർഡിലും മറ്റൊന്നു ഭരണത്തെ പിന്തുണക്കുന്നവരും എടുക്കട്ടെ എന്ന Ldf മെമ്പർമാർ നിലപാട് എടുത്തതോടെയാണ് udf ഉം .വെൽഫയർ അംഗവും തമ്മിൽ കൊമ്പ് കോർത്തത്. ഇവരുടെ തർക്കം മൂലം പ്രസ്തുത അജണ്ട തന്നെ മാറ്റി വെച്ച് നാട്ടിൽ നടക്കേണ്ട രണ്ട് റോഡുകളുടെ നിർമ്മാണം തടസ്സപെടുത്തിയിരിക്കയാണ് ഇവർ ഇത് കാരശ്ശേരിയിലെ ജനങ്ങളോടുള്ള വെല്ല് വിളിയാണ്. SSLC , +2 വിദ്യാർത്ഥികൾക്ക് വർഷങ്ങളായ് നൽകുന്ന ശാന്താ ദാമോ ധരൻ എൻറോ മെന്റ ക്യാഷ് അവാർഡ് ഇത്തവണ നൽകിയിരുന്നില്ല. എന്നാൽ പ്രസ്തുത കുടുംബും ഡപ്പോസിറ്റ് ചെയ്ത പണമെടുത്ത് പഞ്ചായത്ത് വക മെമന്റോ നൽകിയത് ചോദ്യം ചെയ്ത ഇടത് അംഗൾ നിലപാട് സ്വീകരിച്ചതോടെ ആ അജണ്ടയും മാറ്റേണ്ടതായ് വന്നു. പഞ്ചായത്തിന്റെ തനത് ഫണ്ട് സഹകരണ ബേങ്കിൽ നിന്ന് മാറ്റി 1 CICI ബാങ്കിലേക്ക് മാറ്റാനുള്ള 16 ാം നമ്പർ അജണ്ടയും LDF മെമ്പർമാരു ഇടപെടൽ കൊണ്ട് തള്ളി കളയേണ്ടി വന്നു. സഹകരണ മേഖലയെ തകർക്കുന്ന RSS നിലപാടിന് കാരശ്ശേരിയിലെ UDF ഭരണ സമിതി കൂട്ടുനിൽക്കുന്നതായും ഇവർ പറഞ്ഞു. കോവി ഡ് കാലത്ത് ഡീസൽ അടിച്ച പണവും , കാട്ടുപന്നികളെ കൊന്ന് സംസ്കരിക്കുന്നതിനുള്ള 1000 രൂപയും കൊടുക്കാൻ ഇന്നത്തെ യോഗത്തിലു ഭരണ സമിതി തയ്യാറാകാത്തതിൽ യോഗം ബഹളത്തിൽ കലാശിച്ചു. കാട്ടുപന്നി ശല്യം പരിഹരിക്കാൻ കർഷകർക്ക്, ആശ്വസം നൽകുന്ന ഈ പദ്ധതിയ്ക്കും തുരങ്കം വെയ്ക്കുകയാണ് UDF ഭരണ സമിതി എന്നും ഇടത് പക്ഷം ആരോപിച്ചു. കെ.ശിവദാസൻ , MR സുകുമാരൻ , EP അജിത്ത്, KK നൗഷാദ്, ജിജിതാ സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സി ബി എന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്
Post a Comment