മുക്കം: കേന്ദ്ര സർക്കാർ കർഷകർക്കു നൽകിയ വാക്കു പാലിക്കുക, രാസവളങ്ങളുടെ വില കുറക്കുക, കാർഷിക ഉൽപന്നങ്ങൾക്ക് ന്യായ വില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിൽ മുക്കം കേന്ദ്രീകരിച്ചു സായാഹ്ന ധർണ്ണ നടത്തി. കിസാൻ സഭ തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് വി എ സെബാസ്റ്റ്യൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി പി ഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. ഷാജി കുമാർ, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ഇ. കെ. വിപീഷ്, ടോംസൺ മൈലാടിയിൽ (എ ഐ ടി യു സി ), പി കെ രാമൻ കുട്ടി ( കെ എസ് എസ് പി സി ) തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു. സി പി ഐ മണ്ഡലം അസി. സെക്രട്ടറി ടി ജെ റോയ് അദ്ധ്യക്ഷനായ ചടങ്ങിൽ മണ്ഡലം സെക്രട്ടറി അസീസ് കുന്നത്ത് സ്വാഗതവും രവീന്ദ്രൻ മഠത്തിൽ നന്ദിയും പറഞ്ഞു.
Post a Comment