Nov 1, 2022

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് തോട്ടുമുക്കം ഗവ. യു പി സ്കൂൾ.


തോട്ടുമുക്കം : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നടങ്കം പള്ളിത്താഴെ അങ്ങാടിയിൽ ലഹരി വിരുദ്ധ കുട്ടിച്ചങ്ങല തീർത്തു.

കൊടിയത്തൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു ചങ്ങല ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് വൈ പി അഷ്റഫ്, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, എസ് എം സി ചെയർമാൻ ബാബു, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ, എം പി ടി എ പ്രസിഡന്റ് ജിഷ എന്നിവർ സംസാരിച്ചു.

എസ് ആർ ജി കൺവീനർ ഷാഹുൽഹമീദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ ഹ്രസ്വ തെരുവ് നാടകവും ഫ്ലാഷ് മോബും അരങ്ങേറി.സ്കൂൾ ലീഡർമാരായ മുഹമ്മദ് നിയാസും ഗ്ലോറിയ ജിബിനും ചേർന്ന്  ലഹരിവസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ചു പ്രതിഷേധിച്ചു. സ്കൂളിൽ നിന്നും വിളംബര ജാഥ ആയിട്ടാണ് കുട്ടികൾ കുട്ടിച്ചങ്ങലക്ക് വേണ്ടി പള്ളിത്താഴെ അങ്ങാടിയിൽ എത്തിച്ചേർന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only