Nov 8, 2022

മുക്കം ഉപജില്ലാ കായികമേള : പുല്ലൂരാംപാറ സെൻ്റ്.ജോസഫ്സ് സ്കൂൾ മുന്നിൽ.


തിരുവമ്പാടി: പുല്ലുരാംപാറ സെന്റ്. ജോസഫ്സ്‌ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പതിനാറാമത് മുക്കം ഉപജില്ലാ കായികമേളയുടെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവ്വഹിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ കായിക താരം കുമാരി അപർണ റോയ് ദീപ ശിഖ തെളിച്ചു. അത് ലറ്റുകൾ മാർച്ച്‌ പാസ്ററ് നടത്തിയ ശേഷം പ്രതിജ്ഞ ഏറ്റുചൊല്ലി. വാർഡ് മെമ്പർമാരായ ഷൈനി ബെന്നി, രാധാമണി,
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാര നാഥൻ, ശിവദാസൻ കെ എം, മനോജ് കുമാർ, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ആൻ്റണി കെ ജെ, സന്തോഷ് മുത്തേടം,അബ്ദുൾ നാസർ എൻ,സജി ജോൺ, ജോളി ജോസഫ്, സിബി കുര്യാക്കോസ്, വിത്സൻ താഴത്തുപറമ്പിൽ, സിജോ മാളോല, ടോമി ചെറിയാൻ, സുധീർ എം എന്നിവർ പ്രസംഗിച്ചു.
    മുക്കം ഉപജില്ലയിലെ 74 സ്കൂളുകളിൽ നിന്നുള്ള 1500 കുട്ടികൾ മലയോര മേഖലയിലെ ഈ കായിക മാമാങ്കത്തിൽ മത്സരിക്കുന്നു. രണ്ട് ദിവസങ്ങളിലായി 85 ഇനങ്ങൾ പൂർത്തിയായപ്പോൾ 253 പോയിന്റുമായി പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് സ്കൂൾ ബഹുദൂരം മുന്നിലാണ്. 78 പോയിന്റുമായി ജിഎച്ച്എസ്എസ് നീലേശ്വരം രണ്ടാം സ്ഥാനത്തും 63 പോയിൻ്റുമായി എംകെഎച്ച് എംഎംഒ വിഎച്ച് എസ്എസ് മുക്കം മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇന്ന് മത്സരങ്ങൾ കൊടിയിറങ്ങും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only