Nov 8, 2022

മകളെ വളര്‍ത്തിയത് അവനുവേണ്ടിയല്ല’; 17-ാം പിറന്നാളിന് ഒരു ദിവസം മുമ്പ് മകളെ കൊലപ്പെടുത്തി പിതാവ്".


വിശാഖപട്ടണം: വീടിനടുത്ത് താമസിക്കുന്ന യുവാവുമായി പ്രണയത്തിലായതിന് 16-കാരിയെ കൊലപ്പെടുത്തി പിതാവ്. മകള്‍ പഠനത്തില്‍ ഉഴപ്പിയെന്നും പ്രണയത്തിലായെന്നും കുറ്റപ്പെടുത്തി ബെല്‍റ്റുകൊണ്ട് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ സംഭവം വിവരിച്ചുകൊണ്ട് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയും പോസ്റ്റ് ചെയ്തു.ആംബുലന്‍സ് ഡ്രൈവറായ വരപ്രസാദിനെതിരെ കൊലപാതകക്കുറ്റം ചുമത്തി വിശാഖപട്ടണം ടൗണ്‍ പോലീസ് കേസെടുത്തു. മകള്‍ നികിതശ്രീയാണ് കൊല്ലപ്പെട്ടത്. അന്വേഷണത്തില്‍ വരപ്രസാദിന്റെ ഭാര്യ 13 വര്‍ഷം മുമ്പ് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. ഇയാളുടെ മറ്റൊരുമകളും പ്രണയത്തിലായ ആളിനെ വിവാഹം ചെയ്ത് താമസിച്ചുവരികയാണ്.

ഇതിനിടെ ഇളയപെണ്‍കുട്ടിയും പ്രണയത്തിലായത് ഇയാളെ പ്രകോപിപ്പിച്ചത്. ‘അവനുവേണ്ടിയല്ല ഞാന്‍ എന്റെ മകളെ വളര്‍ത്തിയത്. ഉത്തരവാദിത്വമുള്ളവളായിരിക്കാനും വിദ്യാഭ്യാസമുള്ളവളായിരിക്കാനുമാണ് ഞാന്‍ എന്റെ മകളെ വളര്‍ത്തിയത്. എന്റെ മൂത്തമകള്‍ അവളുടെ കാമുകനൊപ്പം ഒളിച്ചോടി. പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ രണ്ടാമത്തെ മകളും ഇപ്പോള്‍ വേറൊരാളുമായി പ്രണയത്തിലാണ്. അവള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കിയിരുന്നു.

അവള്‍ ആഗ്രഹിച്ച സ്‌കൂളില്‍ ഞാന്‍ അവളെ ചേര്‍ത്തു. അവളെ ബോക്‌സിങ് ക്ലാസില്‍ പറഞ്ഞയച്ചു. എന്റെ ഭാവി ഞാന്‍ മക്കളുടെ മികച്ച ജീവതത്തിനായി മാറ്റിവെച്ചു, അത് എന്റെ ഉത്തരവാദിത്വമായിരുന്നു. ഞാന്‍ അവളുടെ സ്വഭാവം നിരീക്ഷിച്ചുവരികയായിരുന്നു. അവള്‍ എല്ലാത്തിലും നിന്നും വ്യതിചലിച്ചു. അത് എനിക്ക് ഇഷ്ടമായില്ല. ഇന്ന് എന്റെ അമ്മയുടെ ചരമവാര്‍ഷികമാണ്. അതേ ദിവസം തന്നെ ഞാന്‍ അവളുടെ ജീവനെടുക്കുന്നു.’- വീഡിയോയില്‍ വരപ്രസാദ് പറയുന്നു.
ഇത്രയും പറഞ്ഞ ശേഷം ഇയാള്‍ മകളുടെ മൃതദേഹവും വീഡിയോയില് കാണിക്കുന്നുണ്ട്. 17-ാം പിറന്നാളിന് ഒരുദിവസം മുമ്പാണ് നികിതയെ വരപ്രസാദ് കൊലപ്പെടുത്തുന്നത്. കൊലപാതകത്തിന് രണ്ടുദിവസം മുന്‍പ് മകളുടെ സ്വഭാവത്തെക്കുറിച്ച് പരാതിപറയാന്‍ വരപ്രസാദ് സ്റ്റേഷനില്‍ എത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മകള്‍ക്ക് അനാവശ്യമായ നിര്‍ബന്ധബുദ്ധിയാണെന്നും താന്‍ പറയുന്നതൊന്നും കേള്‍ക്കാറില്ലെന്നുമായിരുന്നു വരപ്രസാദിന്റെ പരാതി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only