Nov 22, 2022

ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും; ഗോള്‍ നില പോലും കൃത്യം.!പ്രവചിച്ചു യുവാവ്.


ആദ്യം പരിഹാസം, പിന്നെ അൽഭുതം 

ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന മത്സരഫലമാണ് അര്‍ജന്റീന യുടെയും സൗദിയുടെയും മത്സരത്തില്‍ ഉണ്ടായത്.കേരളത്തിലെ അടക്കം അര്‍ജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്‍റീനയ്ക്ക് ഉണ്ടായത്. 2-- 1 ന് സൌദിയോട് പരാജയപ്പെട്ടു.
എന്നാല്‍ ഈ മത്സരത്തിന്‍റെ ഫലം നേരത്തെ പ്രവചിച്ച്‌ സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് യുവാവ്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പ്രവചനം നടത്തിയത്. പ്രവചനം ഇങ്ങനെയായിരുന്നു. ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Z Mark my words സൗദി അറേബ്യ VS അര്‍ജന്റീന
My prediction :- 2 - 1 സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും. എന്നാണ്.
ഈ പ്രവചനത്തിന് ഏറെ പരിഹാസമാണ് ആദ്യം ഉണ്ടായത്. എന്നാല്‍ മത്സര ശേഷം അത്ഭുതം, മാരകം എന്നതൊക്കെയാണ് കമന്‍റ് വരുന്നത്. നൂറുകണക്കിന് കമന്‍റുകളാണ് ഈ പോസ്റ്റില്‍ വരുന്നത്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only