Nov 10, 2022

മുഖ്യമന്ത്രിയുടെ നോർവേ സന്ദർശനം ഫലപ്രാപ്തിയിൽ. നോർവേ സംഘം മറിപ്പുഴ സന്ദർശിച്ചു".


തിരുവമ്പാടി:കഴിഞ്ഞമാസം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നോർവേ സന്ദർശനത്തിന്റെ തുടർച്ചയായി നോർവിജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡൊമിനിക് ലാംഗ് തുരങ്കപാത ആരംഭിക്കുന്ന ആനക്കാംപൊയിൽ മറിപ്പുഴ സന്ദർശിച്ചു.തുരങ്കപാത നിർമ്മാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് വിദേശ സന്ദർശനത്തിൽ കേരള ഗവൺമെന്റും നോർവേയും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടിപ്പെട്ടിരുന്നു.
ഏറ്റവും അനുയോജ്യമായ പദ്ധതിയാണിതെന്നും തുടർനടപടികൾ മറ്റന്നാൾ സർക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഡോമിനിക് ലാംഗ് അറിയിച്ചു.ഡോ.കെ രവി രാമൻ, (എക്സ്പേർട്ട് മെമ്പർ, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്),ഡോ.നമശ്ശിവായം വി, (എക്സ്പെർട്ട് മെമ്പർ, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്), ഡോ.സന്തോഷ്‌ വി, (ചീഫ് ഡിവിഷൻ പെർസ്പെക്റ്റീവ് പ്ലാനിംഗ്),ഡോ. ശേഖർ കുരിയക്കോസ്, മെമ്പർ സെക്രട്ടറി, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി,ബീരേന്ദ്ര കുമാർ, ഡെപ്. ചീഫ് എഞ്ചിനീയർ കൊങ്കൺ റെയിൽവേ,വിശ്വ പ്രകാശ്, സൂപ്രണ്ടിങ് എഞ്ചിനീയർ, pwd,ഹാഷിംഎക്സിക്യുട്ടീവ് എഞ്ചിനീയർ pwd,മിഥുൻഅസി. എക്സി. എഞ്ചിനീയർ, പിഡബ്ല്യുഡി തുടങ്ങിയ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.എംഎൽഎക്ക് പുറമേ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മറ്റു ജനപ്രതിനിധികൾ ഒപ്പമുണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only