Nov 28, 2022

ക്യാ ഹുവാ തേരാ വാദാ, മകള്‍ക്കൊപ്പം പാടി ജഗതി ശ്രീകുമാര്‍.


സ്‌ക്രീനില്‍ സജീവമായി എന്ന് മുതൽ കാണാന്‍ കഴിയുമെന്ന കാത്തിരിപ്പിലാണ് ആരാധക ലോകം.ഈ വര്‍ഷമിറങ്ങിയ സി.ബി.ഐ. 5 ലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം ജഗതി സ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരുന്നു.
സി.ബി.ഐ. ഫ്രാഞ്ചൈസിയിലെ അഞ്ചാമത് ചിത്രം ദി ബ്രെയ്ന്‍ ലൂടെയാണ് വീണ്ടു ആരാധകര്‍ അദ്ദേഹത്തിനെ കണ്ടത്. അങ്ങനെ പ്രിയപ്പെട്ട കുറ്റാന്വേഷകന്‍ ‘വിക്രം’ വീണ്ടും ബിഗ് സ്‌ക്രീനിലെത്തി. എന്നാല്‍ ശാരീരിക പരിമിതികള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് ചേരും വിധം സ്‌ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

പക്ഷേ, അപ്പോഴും അദ്ദേഹത്തിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന കൗണ്ടറുകള്‍ സിനിമയില്‍ ഉണ്ടായില്ല. പഴയതു പോലെ രസിപ്പിക്കുന്ന ഡയലോഗുകളിലേക്ക് അദ്ദേഹം മടങ്ങിയെത്താനായിട്ടില്ല.എന്നാലിപ്പോഴിതാ അദ്ദേഹം വീണ്ടും ചുണ്ടനക്കുന്ന കാഴ്ചയാണ് സോഷ്യലിടം കീഴടക്കിയിരിക്കുന്നത്. മകള്‍ പാര്‍വതി ഷോണിനൊപ്പം വീടിന്റെ പൂമുഖത്തിരുന്ന് ‘ക്യാ ഹുവാ തേരാ വാദാ. എന്ന ഗാനം ആലപിക്കുകയാണ് ജഗതി ശ്രീകുമാറും. പാര്‍വതിക്കൊപ്പം മൃദുവായി ചുണ്ടനക്കി അദ്ദേഹം പാട്ടു മുഴുമിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക: https://fb.watch/h4w4UgafZV/

പലര്‍ക്കും വാക്കുകളില്‍ മാത്രമായി സന്തോഷം ഒതുക്കാനായിട്ടില്ല. ‘മലയാള സിനിമയ്ക്ക് പകരം വെക്കാന്‍ പറ്റാത്ത ഒരേ ഒരാള്‍…തിരിച്ചു വരട്ടെ പൂര്‍വാധികം ശക്തിയോടെ,’ എന്നാണ് ഒരു കമന്റ്.

ഇപ്പോഴും സങ്കടം ആണ്. ഇതുപോലെ വേറെ ഒരു നടന്‍ ഇല്ല. എത്രയും വേഗം പഴയ അവസ്ഥയിലേക്ക് ഈശ്വരന്‍ എത്തിക്കട്ടെ. ഒപ്പം ഒരുപാട് പ്രാര്‍ത്ഥന നേരുന്നു’, എന്നാണ് മറ്റൊരാളുടെ കമന്റ്.വേഗം തിരിച്ചു വാ ഒരുപാട് സിനിമകളില്‍ തമാശ പറഞ്ഞു ചിരിപ്പിക്കാന്‍ അവസരങ്ങള്‍ ഉണ്ടാവട്ടെ . അമ്ബിളി ചേട്ടന്റെ സിനിമകള്‍ കണ്ടു ചിരിക്കാന്‍ ഞങ്ങളും കാത്തിരിക്കുവാ’ എന്നിങ്ങനെയാണ് ആരാധകരുടെ വാക്കുകള്‍.

2012 ല്‍ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തില്‍പ്പെട്ടാണ് ശ്രീകുമാറിന് ഗുരുതര പരിക്കേറ്റത്. ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് മടങ്ങിയെത്തിയത്. എല്ലുകള്‍ക്ക് പൊട്ടലും തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only