Nov 28, 2022

നടി മഞ്ജിമ മോഹൻ വിവാഹിതയായി";


നടി മഞ്ജിമ മോഹൻ ചെന്നൈയിൽ വിവാഹിതയായി. നടൻ ഗൗതം കാർത്തിക്കാണ് വരൻ. 2019 ൽ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായാണ് മഞ്ജിമ മോഹൻ സിനിമ രംഗത്ത് എത്തുന്നത്. മയിൽപീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്. 2016 ൽ ചിമ്പുവിനൊപ്പം അച്ചം എൻപത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only