Nov 19, 2022

കാരശ്ശേരി ഗ്രാമപഞ്ചായത്ത് ലോക ശുചിമുറി ദിനത്തോടനുബന്ധിച്ച് സ്വച്ഛതാ റൺ ക്യാമ്പയിൻ സംഘടിപ്പിച്ചു.


കാരശ്ശേരി :. ഒ ഡി എഫ് പ്ലസ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് അനുകൂലമായ ശൈലി രൂപീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലോക ശുചിമുറി ദിനമായി ആചരിക്കുന്ന നവംബർ 19ന് സ്വച്ഛത റൺ ക്യാമ്പയിൻ നടത്തുന്നതിന് കുടിവെള്ള ശുചിത്വ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ആനയും കുന്ന് ഹൈസ്കൂളിലെ 75 ഓളം എൻഎസ്എസ് വളണ്ടിയേഴ്സും ഹരിത കർമ്മ സേനാംഗങ്ങളും ജനപ്രതിനിധികളും ചേർന്ന് വിപുലമായ രീതിയിൽ റാലി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റാലി പ്രതിജ്ഞയോടെ തുടക്കം കുറിച്ചു. ശുചിത്വ മുദ്രാവാക്യങ്ങൾക്കായി റാലിക്ക് ഒത്തുകൂടിയവരിൽ നിന്ന് മത്സരങ്ങൾ നടത്തുകയും മികച്ചവയ്ക്ക് റാലിയുടെ അവസാനം സമ്മാനങ്ങൾ നൽകുകയും ചെയ്തു. പ്രസ്തുത ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി .പി സ്മിത ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട് റുക്കിയ റഹീം
ഷൈമ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷോബു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മികച്ച മുദ്രാവാക്യങ്ങൾ വിളിച്ച സന, മിൻ ഹ എന്നീ വളണ്ടിയർമാർക്ക് ആണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനങ്ങൾ നൽകിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only