കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ കലാ കായിക മഹോത്സവമായ കേരളോത്സവത്തിന് വിളംബര ജാഥയോടെ തുടക്കം കുറിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് ടീം അംഗം നിധിയ ശ്രീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, മെമ്പർ മാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, അഷ്‌റഫ് തച്ചാറമ്പത്ത്,ജംഷിദ് ഒളകര, റുക്കിയ റഹീം,സുനിത രാജൻ,കുഞ്ഞാലി മമ്പാട്ട്,സി.ഡി. എസ് പ്രസിഡന്റ് ദിവ്യ, യൂത്ത് കോർഡിനേറ്റർ ഷാനിബ് ചോണാട്, ബാബു എം. കെ,എന്നിവർ നേതൃത്വം നൽകി..
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വെച്ച് കലാ കായിക മത്സരങ്ങൾ വരും ദിവസങ്ങളിൽ നടക്കും.
ഇന്ന് വൈകീട്ട് 6 മുതൽ ആക്കോട്ട് ചാലിൽ ഇൻഡോർ ഗ്രൗണ്ടിൽ വെച്ച് ഷട്ടിൽ മത്സരം,20 ന് ഗേറ്റും പടി എസ്റ്റേറ്റ് ഗേറ്റ് ഗ്രൗണ്ടിൽ രാവിലെ 9 മുതൽ വോളിബോൾ, അന്നേ ദിവസം രാവിലെ 9 മുതൽ മുരിങ്ങം പുറായി പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് അത് ലറ്റിക്സ് മത്സരങ്ങൾ, വൈകീട്ട് 3 മുതൽ മരഞ്ചാട്ടി മേരി ഗിരി ഹൈ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വടംവലി മത്സരം,26 ന് 9 മണി മുതൽ കൽപ്പൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് ക്രിക്കറ്റ് മത്സരം,2 മണിക്ക് കറുത്ത പറമ്പ അങ്ങാടിയിൽ വെച്ച് ചെസ്സ് മത്സരങ്ങൾ,3 മണിക്ക് മുരിങ്ങം പുറായി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് കബഡി മത്സരങ്ങൾ,4 മണിക്ക് നോർത്ത് കാരശ്ശേരി അങ്ങാടിയിൽ വെച്ച് പഞ്ചഗുസ്തി മത്സരങ്ങൾ,27 ന് രാവിലെ 8 മണി മുതൽ നോർത്ത് കാരശ്ശേരി പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ മത്സരങ്ങൾ എന്നിവയും വൈകീട്ട് ആനയാംകുന്ന് ഗവ എൽ. പി സ്കൂളിൽ വെച്ച് കലാ മത്സരങ്ങളും അരങ്ങേറും.
പഞ്ചായത്തിലെ യുവതീ യുവാക്കളുടെ പിന്തുണയില്‍ അരങ്ങേറുന്ന കേരളോത്സവം
മഹാമാരിക്കാലത്തിന് ശേഷമുള്ള നാടിന്റെ കലാ സാംസ്‌കാരിക രംഗത്തെ ഉണര്‍വ്വായി മാറുമെന്നാണ് പ്രതീക്ഷ യെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത പറഞ്ഞു.
Post a Comment