മുക്കം.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്ന "മികവ്" പദ്ധതിയുടെ ഭാഗമായി രണ്ടാം വാർഡിൽ നിന്നും പരിശീലനം വിജയകരമായി പൂർത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. പി. സ്മിത നിർവഹിച്ചു .വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ദ്യക്ഷത വഹിച്ചു രണ്ടാം വാർഡിൽ നിന്നും ഒൻപത് പേരാണ് പരിശീലനം വിജയകരമായി പൂർത്തീകരിച്ചു സർട്ടിഫിക്കറ്റ് കരസ്ഥമാക്കി യിട്ടുള്ളത്.സ്ഥിരം സമിതി അംഗങ്ങളായ സത്യൻ മുണ്ടയിൽ. ജിജിത സുരേഷ്. ശാന്തദേവി മൂത്തേടത്ത്. കുഞ്ഞാലി മമ്പാട്ട്.അഷ്‌റഫ് താച്ചാറമ്പത്ത്. സുനിത രാജൻ. ഷാഹിന ടീച്ചർ. റൂഖ്യറഹീം. കൃഷി ഓഫീസർ രേണുക.എൻ ആർ ജി എസ് എഇ അതുൽ കാരശ്ശേരി. സൈദ്. അംജദ് എന്നിവർ സംസാരിച്ചു
Post a Comment