Nov 2, 2022

ഗാര്‍ഹിക പീഡനം; രണ്ടാം ഭാര്യയും വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍".


ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമൺ കോലാഹലമേട് ശംങ്കുശേരിൽ ശരത്ത് ശശികുമാർ (31)നെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ പന്ത്രണ്ടാം തീയതിയാണ് ശരത്തിന്‍റെ ഭാര്യ രമ്യ എന്ന് വിളിക്കുന്ന ശരണ്യ (20) ആത്മഹത്യ ചെയ്തത്. ശരത്തിന്‍റെ രണ്ടാം ഭാര്യയാണ് വാഗമൺ പാറക്കെട്ട് സ്വദേശിയായ ശരണ്യ.

ഗാർഹിക പീഡനത്തെ തുടർന്നാണ് ശരണ്യ മരിച്ചതെന്ന് തുടക്കത്തില്‍ തന്നെ പരാതി ഉയർത്തിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ശരത്തിൽ നിന്നു നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു. തുടര്‍ന്ന് പരാതിയിൽ കഴമ്പുണ്ടന്ന് മനസിലായതോടെ പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്തു.

ഒരു വർഷം മുമ്പാണ് ശരത്തിന്‍റെ ശരണ്യയുടെയും വിവാഹം നടന്നത്. ശരത്തിന്‍റെ ആദ്യ ഭാര്യയും ആത്മഹത്യ ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത ശരത്തിനെ പൊലീസ് പീരുമേട് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only