മുക്കം: നീലേശ്വരം ഗവ.ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് മുക്കം റോട്ടറി ക്ലബിന്റെ സഹകരണത്തോടെ പ്ലസ്ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.കെ അജിൽ കുമാറിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ്സ് നടത്തിയത്. വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങളെക്കുറിച്ചും , റോഡിൽ നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതെയുക്കുറിച്ചും അദ്ദേഹം സംസാരിച്ചു. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുമെന്ന പ്രതിഞ്ജ കൂടി ചെയ്താണ് ക്ലാസ്സ് അവസാനിച്ചത്.
നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലാം മുണ്ടോളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുക്കം നഗരസഭാ കൗൺസിലർ എം.കെ യാസർ ഉദ്ഘാടനം ചെയ്തു. റോട്ടറി മുക്കം വൈസ് പ്രസിഡന്റ് ഡോ. തിലക്, സീനിയർ അധ്യാപിക പുഷ്പലത, പ്രോഗ്രാം ഓഫീസർ സി.എ. അജാസ്, റോട്ടറി ക്ലബ് സെകട്ടറി സുകുമാരൻ മാസ്റ്റർ, ഉമ്മർ കൂനായി, ഒ.ടി.അശ്വതി, വി.കെ.അനന്ദു, അൽന മരിയ ബിജു, അഭിനവ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment