പ്രണയത്തിൽ എല്ലാം ശരിയാണ്, അതിനാലാണ് ലിംഗമാറ്റം നടത്തിയതെന്ന് അധ്യാപിക
വിദ്യാർഥിനിയായ പ്രണയിനിയെ സ്വന്തമാക്കാൻ ലിംഗമാറ്റം നടത്തി അധ്യാപിക.
ലിംഗമാറ്റം നടത്തിയ ശേഷം അധ്യാപിക വിദ്യാർഥിനിയെ വിവാഹം ചെയ്യുകയായിരുന്നു.അപൂർവമായ വിവാഹ രീതിയെ ഒടുവിൽ ഇരുവരുടെയും മാതാപിതാക്കളും അംഗീകരിക്കുകയാണുണ്ടായത്.
ഭരത്പൂരിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായ മീര തന്റെ വിദ്യാർഥിനിയായ കൽപ്പന ഫൗസ്ദാറുമായി പ്രണയത്തിലാവുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായതിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
പ്രണയത്തിൽ എല്ലാം ന്യായമാണ്, അതിനാലാണ് ലിംഗമാറ്റം നടത്തിയതെന്ന് അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം മീര ആരവ് കുന്തൽ എന്ന പേര് സ്വീകരിച്ചു. സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസുകൾക്കിടയിലാണ് അധ്യാപിക വിദ്യാർഥിനിയുമായി പ്രണയത്തിലാകുന്നത്. കൽപ്പന ഫൗസ്ദർ കബഡി താരമാണ്. സ്‌കൂൾ കളിക്കളത്തിൽ വെച്ചുള്ള സംസാരങ്ങൾ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ''ഞാൻ ജനിച്ചത് പെണ്ണായാണ്, പക്ഷേ ഞാൻ എപ്പോഴും ഒരു ആൺകുട്ടിയാണെന്നാണ് കരുതിയത്. എന്റെ ലിംഗഭേദം മാറ്റാൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. 2019 ഡിസംബറിൽ എന്റെ ആദ്യത്തെ ശസ്ത്രക്രിയ നടത്തി, അവസാനത്തെ ശസ്ത്രക്രിയ 2021ൽ ആയിരുന്നു', ആരവ് കുന്തൽ പറഞ്ഞു.ആരവുമായി താൻ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും അധ്യാപികയെ വിവാഹം കഴിക്കുമായിരുന്നുവെന്നും കൽപന ഫൗസ്ദറും വ്യക്തമാക്കി.
Post a Comment