Nov 2, 2022

"സ്കൂൾ ബസ് നാട്ടുകാർ തടഞ്ഞു.


കൊടിയത്തൂർ : അപകടം പതിയിരിക്കുന്ന കാരകുറ്റി – തടായികുന്ന് റോഡിൽ,ഓവർ ലോഡുമായി വന്ന നമ്പറിലുള്ള പി ടി എം സ്കൂൾ ഹെഡ് മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള ബസ്,ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.സ്കൂൾ അധികൃതരുടെ അനാസ്ഥമൂലം വിദ്യാർത്ഥി മരണപ്പെട്ട സാഹചര്യത്തിൽ ആക്ഷൻ കമ്മറ്റി ഭാരവാഹികൾസ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ റോഡ് ഗതാഗത യോഗ്യമാകുന്നതുവരെ സിറ്റിംഗ് ലോഡിൽ മാത്രമേ ബസ് ഓടിക്കുകയുള്ളുവെന്നു ധാരണയായിരുന്നു എന്നാൽ ഹെഡ് മാസ്റ്റർ നൽകിയ ഉറപ്പു അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബസ് ലഘിക്കുകയായിരുന്നു. ഉറപ്പുകൾ പാലിക്കാതെയും നാട്ടുകാരെ വെല്ലുവിളിച്ചുകൊണ്ടും മുന്നോട്ടു പോകാനാണു അധികൃതരുടെ നീക്കമെങ്കിൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ,നിവേദനത്തിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല റോഡുപരോധമുൾപ്പടെയുള്ള ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.പ്രസ്തുത ബസിന്റെ നിയമലംഘനം സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും പരാതിയിൽ നടപടി വേണമെന്നും ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.കാരകുറ്റി – പി ടി എം എച് എസ് റോഡിൽ ഉപയോഗശൂന്യമായി കിടക്കുന്ന പൈപ് ലൈൻ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യുമെന്ന് സ്ഥലം സന്ദർശിച്ച വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചതായും,ആക്ഷൻ കമ്മറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് നേരിട്ടു സ്ഥലം സന്ദർശിച്ചു അടിയന്തിര നടപടിക്കു നിർദേശം നൽകിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറോടും മറ്റു ജീവനക്കാരോടും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only