തൊടുപുഴ ∙ മൂന്നാറിൽ കനത്ത മഴയ്ക്കിടെ രണ്ടിടത്ത് ഉരുൾപൊട്ടൽ. കുണ്ടള ഡാമിന് സമീപവും മൂന്നാർ എക്കോപോയിന്റിലുമാണ് ഉരുൾപൊട്ടിയത്. കുണ്ടളയിൽ ടെംപോട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞുവീണു; ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി അഭ്യൂഹം. കോഴിക്കോട്ടുനിന്നെത്തിയ 11 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്. പത്തു പേരും സുരക്ഷിതരാണ്. കൂട്ടത്തിലുള്ള ഒരാൾ വാഹനത്തിൽ കുടുങ്ങിയെന്നാണ് ഇവർ പറയുന്നത്. റോഡിൽനിന്ന് നൂറടിയോളം താഴ്ചയിലേക്കാണ് ട്രാവലർ വീണത്. തിരച്ചിൽ തുടരുന്നു. മാട്ടുപ്പെട്ടി റോഡിൽ വൻഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മൂന്നാറിൽ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ തുടരുകയാണ്.
Post a Comment