Nov 30, 2022

ലോകകപ്പ്‌ പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ട്‌ x സെനെഗൽ 
, ഡച്ച് x അമേരിക്ക"


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ട് സെനെഗലിനെയും നെതർലൻഡ്സ് അമേരിക്കയെയും നേരിടും. ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിന് തോൽപ്പിച്ച് നെതർലൻഡ്സ് എ ഗ്രൂപ്പ് ചാമ്പ്യൻമാരായപ്പോൾ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി സെനെഗലും മുന്നേറി. ഇക്വഡോർ പുറത്തായി. ഗ്രൂപ്പ് ബിയിൽ വെയ്ൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി ഇംഗ്ലണ്ട് ഒന്നാമതെത്തി. ഇറാനെ ഒരു ഗോളിന് വീഴ്ത്തിയാണ് അമേരിക്ക പ്രീ ക്വാർട്ടറിൽ കടന്നത്.

ശനിയാഴ്ചയാണ് നെതർലൻഡ്സ് – -അമേരിക്ക മത്സരം. ഞായറാഴ്ച ഇംഗ്ലണ്ട് സെനെഗലിനെ നേരിടും. മുന്നേറാൻ സമനില മതിയായിരുന്ന ഇക്വഡോറിന് ആഫ്രിക്കക്കാരെ വീഴ്ത്താനായില്ല. സെനെഗലിനായി ഇസ്മായില സാറും കാലിദു കൗലിബാലിയും ഗോളടിച്ചു. ഇക്വഡോറിന്റെ ആശ്വാസം മോയിസസ് കയ്സെദോ കണ്ടെത്തി. മൂന്നാമത്തെ ലോകകപ്പ് കളിക്കുന്ന സെനെഗൽ 2002ൽ ക്വാർട്ടറിൽ കടന്നിട്ടുണ്ട്
നെതർലൻഡ്സിനായി കോഡി ഗാക്പോയും ഫ്രെങ്കി ഡി യോങുമാണ് ഗോളടിച്ചത്. ഖത്തർ മൂന്ന് കളിയും തോറ്റു.ഇംഗ്ലണ്ടിനായി മാർകസ് റാഷ്ഫഡ് ഇരട്ടഗോൾനേടി. ഫിൽ ഫോദെനും ലക്ഷ്യം കണ്ടു. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഗോളിലാണ് അമേരിക്ക ഇറാന്റെ വെല്ലുവിളി അതിജീവിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only