നെഞ്ചങ്കോട്ടേക്കുള്ള
കൂറ്റൻ
യന്ത്രവുമായെത്തിയ
രണ്ട് ലോറികളാണ് ജില്ലാ ഭരണ കൂടത്തിന്റെ അനുമതിയോടെ ചുരം കയറാൻ തയ്യാറെടുക്കുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളുമായുള്ള ലോറികൾ ചുരം കയറാൻ തുടങ്ങിയാൽ ഗതാഗതം പൂർണ്ണമായും
തടസ്സപ്പെടുമെന്നതിനാൽ താമരശ്ശേരി പോലീസ് ഇടപെട്ടാണ് അടിവാരത്ത്
തടഞ്ഞിട്ടത്. നെസ്ലെ കമ്പനിയുടെ ബിസ്കറ്റ്
ഫാക്ടറിയിലേക്കായി കൊറിയയിൽ നിന്ന്
യന്ത്രങ്ങളാണ്
ഇറക്കുമതി ചെയ്ത
ലോറിയിലുള്ളത്. ചരക്കുനീക്കം കരാറെടുത്ത അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി നിരന്തരം നടത്തിയ ഇടപെടലിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലേയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ട് തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കുകയും ചെയ്തിരുന്നു.
ട്രെയിലറുകൾ കടന്നുപോകുമ്പോൾ ദേശീയപാത, വനം, വൈദ്യുതി വകുപ്പുകൾക്കുണ്ടായേക്കാവുന്ന
നാശനഷ്ടത്തിന് ഈടാക്കാനായി 20 ലക്ഷം രൂപയുടെ ഡിഡിയും ഗതാഗത
മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റും
സാക്ഷ്യപത്രവും കമ്പനി ജില്ലാ ഭരണ കൂടത്തിന് സമർപ്പിച്ചിരുന്നു. തുടർന്നാണ് നാളെ രാത്രി 11 മണിക്ക് ശേഷം ട്രെയിലറുകൾ കടത്തി വിടാൻ താമരശ്ശേരി ഡി വൈ എസ് പി ക്ക് നിർദേശം
നൽകിയത്. മൂന്നര മാസത്തിലേറെയായി അടിവാരത്ത് റോഡരികിൽ കഴിഞ്ഞിരുന്ന പത്തോളം തൊഴിലാളികൾക്ക് ഇതോടെ മോചനമായി. രാത്രി 11 മുതൽ ചുരത്തിൽ ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടര മണിക്കൂർ കൊണ്ട് ചുരം കയറാനാവുമെന്നാണ് ലോറിയിലെ ഡ്രൈവർമാർ പറയുന്നത്. സാങ്കേതിക തകരാറുകളുണ്ടായില്ലെങ്കിൽ കൃത്യ സമയത്ത് തന്നെ ചുരം പിന്നിടുമെന്നാണ് ഇവരുടെ വിശ്വാസം. ലോറികൾ വഴിയിൽ കുടുങ്ങിയാൽ കെട്ടിവലിക്കാനുള്ള ട്രാക്ടറുകൾ ഉൾപ്പെടെ യാത്രയിൽ അനുഗമിക്കും. അടിവാരത്തും ലക്കിടിയിലും പോലീസ് ക്യാമ്പ് ചെയ്യും. കൂടാതെ ചുരത്തിൽ പോലീസ് പട്രോളിംഗും ഏർപ്പെടുത്തും.
Post a Comment