ന്യൂഡൽഹി : അഗ്നിയ്ക്ക് പിന്നാലെ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിന്യസിക്കാ നൊരുങ്ങി സേനകൾ. പാക്-ചൈന അതിർത്തി ലക്ഷ്യമാക്കി നിർമ്മിച്ച പ്രളയ് മിസൈലുകൾ ജനറൽ ബിപിൻ റാവതിന്റെ സ്വപ്ന പദ്ധതിയായിരുന്നു. കരസേനയ്ക്ക് അടിയന്തിര ഘട്ടത്തില്ർ പൊടുന്നനെ ട്രക്കുകളിൽ ഘടിപ്പിച്ച വിക്ഷേപണികളിൽ നിന്നും പ്രളയ് കുതിച്ചുയരും. അതിർത്തിയിലുടനീളം അതിവേഗം എത്തിക്കാനും മറ്റ് സാങ്കേതിക സഹായമില്ലാതെ ഒരു യൂണിറ്റിന് നേരിട്ട്
സൈനിക
കൈകാര്യം ചെയ്യാനാകുന്ന
സംവിധാനം വിശാലമായ ഇന്ത്യൻ അതിർത്തിയിലെ പോർമുനയായി മാറുകയാണ്.
150-500 കിലോമീറ്റർ പരിധിയിൽ പ്രളയ് തീതുപ്പുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. പുതിയ ഭൂതല ബാലിസ്റ്റിക് മിസൈലുകൾ തയ്യാറാണെന്നും നടപടികൾ അവസാന ഘട്ടത്തിലാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. അതിർത്തികളിലെ അടിയന്തിര ആവശ്യം പരിഗണിച്ചു തന്നെയാണ് ഹൃസ്വദൂര മിസൈലുകളുടെ അതിവേഗത്തിലുള്ള നിർമ്മിതി . മൂന്നിലേറെ തവണത്തെ പരീക്ഷണങ്ങളെ വിജയകരമായി പൂർത്തിയാക്കിയ പ്രളയ് നിലവിലെ
ചൈനയുടെ ഗൂഢ ലക്ഷ്യങ്ങൾക്ക് കനത്ത തിരിച്ചടി തന്നെയാണ്.
പാക്-ചൈന അതിർത്തിയെ ലക്ഷ്യം വെച്ചു തന്നെയാണ് ഉഗ്രപ്രഹര ശേഷിയുള്ള ഇന്ത്യയുടെ തദ്ദേശീയ മിസൈലുകൾ കുതിക്കുക. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങൾ തകർക്കുക എന്നത് ഈ കാലഘട്ടത്തിലെ ഏറെ ദുഷ്ക്കരമായ തന്ത്രമാ പ്രളയിനെ വ്യത്യസ്തമാക്കുന്നു. അതീവ കൃത്യതയോടെ ഉപയോഗിക്കാവുന്ന വയാണ് പ്രളയ് മിസൈലുകളെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.
Post a Comment