Dec 28, 2022

17കാരിയെ കൊലപ്പെടുത്തിയ ആൺ സുഹൃത്ത് പിടിയിൽ,


വര്‍ക്കലയില്‍ 17കാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. വടശ്ശേരി സംഗീത നിവാസില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സംഗീത ആണ് കൊല്ലപ്പെട്ടത്. സംഗീതയുടെ ആണ്‍സുഹൃത്തായ അഖില്‍ എന്ന ഗോപു ആണ് ആക്രമണം നടത്തിയത്.

സംഗീത പള്ളിക്കല്‍ സ്വദേശിയായ അഖില്‍ എന്ന പേരുള്ള ഗോപുവുമായി അടുപ്പത്തിലായിരുന്നു. സംഗീതയുടെ വിശ്വാസം ഉറപ്പിക്കാന്‍ ഗോപു മറ്റൊരു ഫോണില്‍ നിന്ന് അഖില്‍ എന്നപേരില്‍ സംഗീതയുമായി ചാറ്റിങ് തുടങ്ങി. രണ്ട് പേരില്‍ സംഗീതയുമായി അടുപ്പം തുടരുകയായിരുന്നു യുവാവ്. ഇന്നലെ അഖില്‍ എന്ന പേരില്‍ ചാറ്റ് ചെയ്യുമ്പോള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സംഗീത വീടിന് പുറത്തേക്ക് പോയത്. ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിയോട് പറഞ്ഞിട്ടാണ് സംഗീത പുറത്തിറങ്ങിയത്.

ഹെല്‍മറ്റ് ധരിച്ചച്ചെത്തിയ യുവാവിനെ കണ്ട് ഗോപു ആണോ എന്ന് സംശയം തോന്നി. അപ്പോള്‍ തന്നെ യുവാവ് കൈയിലുണ്ടായിരുന്ന കത്തി സംഗീതയുടെ കഴുത്തിന് നേരെ വീശി. ഉടന്‍തന്നെ സംഗീത നിലത്തുവീണു. സംഗീതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണ്. ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only