തിരുവനന്തപുരം,: വീട്ടമ്മയുടെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ പഴയ കുന്നുമ്മല്‍ ഊമണ്‍പള്ളിക്കര ഇരുപ്പില്‍ പുഷ്പ നിലയത്തില്‍ എസ് എസ് അജിലിയാണ് [45] മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ഒരു ഇരുചക്ര വാഹനവും കണ്ടെത്തിയിട്ടുണ്ട്.
കിളിമാനൂര്‍ പഞ്ചായത്തില്‍ പാങ്ങല്‍ തടത്തില്‍ റബര്‍ തോട്ടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇന്ന് വൈകുന്നേരം നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കെട്ടി തൂങ്ങി നിന്ന മൃതദേഹം ജീര്‍ണ്ണിച്ച താഴെ വീണതാണെന്ന് കിളിമാനൂര്‍ പൊലിസ് അറിയിച്ചു. കിളിമാനൂര്‍ പോലീസ് മഹസ്സര്‍ തയാറാക്കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും.പോസ്റ്റ് മോര്‍ട്ടം നാളെ നടക്കും.
Post a Comment