തിരുവമ്പാടി:തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ വഴിക്കടവ് പാലത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം ഡിസംബർ 19 തിങ്കളാഴ്ച്ച രണ്ടു മണിക്ക്, പൊതുമരാമത്തുവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുന്നക്കലിൽ നിർവ്വഹിക്കും.ലിൻ്റോ ജോസഫ് എം.എൽ.ഏ അധ്യക്ഷനാകും.രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.മലയോര നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഈ പാലം മൂന്നരക്കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്.പരിപാടി വിജയിപ്പിക്കുന്നതിനായി പഞ്ചായത്തു പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ചെയർപേഴ്സണായും ഫിറോസ്ഖാൻ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.
Post a Comment