Dec 10, 2022

മികവിന് അംഗീകാരം; കക്കാട് ഗവ. എൽ.പി സ്‌കൂളിൽ തിളക്കം 2022 സംഘടിപ്പിച്ചു.


മുക്കം: വിവിധ മേളകളിൽ മികവ് പ്രകടിപ്പിച്ച കക്കാട് ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളെ തിളക്കം 2022 എന്ന പേരിൽ സ്കൂൾ പി.ടി.എ ആദരിച്ചു. പരിപാടി മുക്കം എ.ഇ.ഒ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കായികമേളയിലെ റണ്ണേഴ്‌സായ ടീം അംഗങ്ങൾക്കും സ്‌കൂൾ കലോത്സവം, ശാസ്ത്രമേള തുടങ്ങിയ വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുമുള്ള ഉപഹാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. വാർഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന മുഖ്യാതിഥിയായി.


പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. ചന്ദ്രിക പള്ളിക്കൂടം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ സി.കെ കാസിം സ്‌കൂൾ ലീഡർ ആഇശ റഹക്കു നൽകി നിർവഹിച്ചു.
സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫ്, ടി.പി.സി മുഹമ്മദ് ഹാജി, കെ.പി ഷൗക്കത്ത്, കെ ലുഖ്മാനുൽ ഹഖീം, ജുമൈലത്ത് ടി, പി സാദിഖലി മാസ്റ്റർ, അഷ്‌റഫ് കെ.സി, ജുനൈസ ടീച്ചർ, ജി ഷംസു മാസ്റ്റർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only