മുക്കം : ഒന്നാം ക്ലാസ് മുതൽ എട്ടാം വരെയുള്ള ഒ.ബി.സി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുക്കം പോസ്റ്റ് ഓഫീസിലേക്ക് എം.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ഹർഷിദ് നൂറാംതോട് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.ടി മുഹ്സിൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.കോയ യൂത്ത് ലീഗ് മുക്കം മുൻസിപ്പൽ പ്രസിഡന്റ് ഷരീഫ് വെണ്ണക്കോട് യൂത്ത് ലീഗ് മുൻ ജില്ല വൈസ് പ്രസിഡന്റ് സലാം തേക്കുംകുറ്റി എം.എസ്.എഫ് നിയോജക മണ്ഡലം സെക്രട്ടറി ഷറഫുദ്ദീൻ ആലിംതറ എം.എസ്.എഫ് മുക്കം മുൻസിപ്പൽ പ്രസിഡന്റ് മിദ്ലാജ് മുണ്ടുപാറ ജനറൽ സെക്രട്ടറി മുൻതശിർ തെച്യാട് ട്രഷറർ ഉമർ ആലിംതറ എം.എസ്.എഫ് കാരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി സജാദ് കോട്ടയിൽ ട്രഷറർ വി.ടി അസീഫ് എം.എസ്.എഫ് കൂടരഞ്ഞി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഖലീൽ യാസീൻ തുടങ്ങിയവർ സംസാരിച്ചു. നിഹാദ് എ. പി, അബു ഫഹീം, ഫാദിൽ കെ.ടി, ഷെഫിൽ, ജാംനസ് ചെറുവാടി, അൻഷിദ്, കെ.ടി മുഹ്‌ലിസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. എം.എസ്.എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അലി വാഹിദ് സ്വാഗതവും സെക്രട്ടറി ഷബീൽ കൊടിയത്തൂർ നന്ദി പറഞ്ഞു.
Photo : കേന്ദ്ര സർക്കാർ ഒ.ബി.സി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് തിരുവമ്പാടി നിയോജ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. പി ചെറിയ മുഹമ്മദ് ഉദ്‌ഘാടനം ചെയ്യുന്നു.
Post a Comment